കോട്ടയം: ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേശമുയര്‍ത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണ ലക്ഷ്യത്തോടെയും സംഘടിപ്പിക്കുന്ന ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് അഞ്ചിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികവേളയില്‍ കുട്ടികളില്‍ മാതൃ രാജ്യത്തോടുള്ള സ്നേഹവും അഖണ്ഡതയും വളര്‍ത്തുകയെന്നതാണു മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ദീപികയുടെ 140-ാം വാര്ഷികത്തോടും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാര്‍ഷികത്തോടുമനുബന്ധിച്ച് വിപുലമായ സമ്മാന പദ്ധതികളാണ് പ്രത്യേകമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സര തീയതി
2026 ഓഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച അതത് സ്കൂളുകളില്‍ നടക്കും. കെജി (എല്‍കെജി, യുകെജി, സ്റ്റാന്‍ഡേര്‍ഡ് ഒന്ന്), എല്‍പി (സ്റ്റാന്‍ഡേര്‍ഡ് രണ്ട്, മൂന്ന്, നാല്), യുപി (സ്റ്റാന്‍ഡേര്‍ഡ് അഞ്ച്, ആറ്, ഏഴ്), ഹൈസ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് എട്ട്, ഒമ്പത്, 10), ഹയര്‍ സെക്കന്‍ഡറി (സ്റ്റാന്‍ഡേര്‍ഡ് 11, 12) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണു മത്സരം ക്രമീകരിച്ചിരിക്കുന്നത്.
കെജി, എല്‍പി, യുപി വിഭാഗങ്ങള്‍ക്ക് ക്രയോണ്‍സും, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്ക് ഏത് മീഡിയവും മത്സരത്തിനായി ഉപയോഗിക്കാം.
ആകര്‍ഷകമായ സമ്മാനങ്ങള്‍
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്കൂളുകള്‍ക്കുമായി വിപുലമായ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ദീപിക കളര്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പങ്കെടുക്കുന്ന ഓരോ സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്കും ഓരോവിഭാഗത്തിലും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്കായി ഓരോ വിഭാഗത്തിലും 100 കുട്ടികളില്‍ രണ്ടു പേര്‍ക്ക് എന്ന ക്രമത്തില്‍ ട്രോഫിയും നല്‍കും.
ജില്ലാ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന പ്രതിഭകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കും. സ്കൂളിലെ മൊത്തം കുട്ടികളില്‍ 70 ശതമാനത്തിലധികം കുട്ടികളെ മത്സരത്തില്‍ പങ്കാളികളാക്കുന്ന സ്കൂളുകള്‍ക്ക് ദീപിക കളര്‍ ഇന്ത്യ സ്പെഷല്‍ ട്രോഫികള്‍ നല്‍കും.
രജിസ്ട്രേഷന് വിവരങ്ങള്‍
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂളുകളും ജൂലൈ 10നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന കുട്ടികളുടെ കൃത്യമായ പേരുവിവരങ്ങള്‍ ജൂലൈ 20നകം ദീപികയുടെ ഏരിയാ മാനേജര്‍മാര്‍ വഴിയോ, RDLERP.com ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന് ഫീസ് 25 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കും
രജിസ്ട്രേഷനുമായി ബന്ധപ്പെടുക
നിങ്ങളുടെ ജില്ലയിലെ ഏരിയാ മാനേജര്‍മാരെയോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം: കോട്ടയം, ഇടുക്കി: 9349599080, തിരുവനന്തപുരം, കൊല്ലം: 9349599028, ആലപ്പുഴ, പത്തനംതിട്ട: 9349599105, എറണാകുളം: 9349599059, തൃശൂര്‍, പാലക്കാട്: 9349599031, മലപ്പുറം, കോഴിക്കോട്, വയനാട്: 9349599025, കണ്ണൂര്‍, കാസര്‍ഗോഡ്: 9349599039, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍: 7034023226.